Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : United Nations

യു​ക്രെ​യ്ൻ യു​ദ്ധം: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു

ന്യൂ​യോ​ർ​ക്ക്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച നി​ർ​ണ്ണാ​യ​ക പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ക്രെ​യ്ൻ ആ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

193 അം​ഗ​ങ്ങ​ളു​ള്ള പൊ​തു​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കി​യി​രു​ന്നു. 107 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ റ​ഷ്യ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു.‌‌ ഇ​ന്ത്യ, ചൈ​ന, ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​ഇ തു​ട​ങ്ങി 51 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

യു​ക്രെ​യ്നി​ന്‍റെ പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഉ​പാ​ധി​ക​ളി​ല്ലാ​തെ​യും പി​ന്മാ​റ​ണം. പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ൾ യു​ക്രെ​യ്നി​ന് തി​രി​കെ ന​ൽ​ക​ണം. യു​ദ്ധ​ത്ത​ട​വു​കാ​രെ​യും നാ​ടു​ക​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളെ​യും ഉ​ട​ൻ കൈ​മാ​റ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​മേ​യം.

എ​ന്നാ​ൽ ഈ ​യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ നി​ഷ്പ​ക്ഷ​മ​ല്ലെ​ന്നും മ​റി​ച്ച് സ​മാ​ധാ​ന​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.​തോ​ക്കി​ൻ​മു​ന​യി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ എ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും, റ​ഷ്യ​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​വും സ്വ​ത​ന്ത്ര വി​ദേ​ശ​ന​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ത്യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

 

International

സു​ഡാ​നി​ലെ കൂ​ട്ട​ക്കു​രു​തി; അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ

ക​യ്റോ: അ​ൽ-​ഫാ​ഷി​ർ ന​ഗ​രം വി​മ​ത സാ​യു​ധ സം​ഘ​മാ​യ ആ​ർ​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ തീ​രു​മാ​നു. ന​വം​ബ​ർ 14 വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ൽ-​ഫാ​ഷി​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഡാ​ർ​ഫ​റി​ലെ സു​ഡാ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ താ​വ​ള​മാ​യി​രു​ന്നു അ​ൽ-​ഫാ​ഷി​ർ ന​ഗ​ര​ത്തി​ലേ​ത്. റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സ് സൈ​നി​ക കേ​ന്ദ്രം പി​ടി​ച്ചെ​ടു​ത്ത​ത് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​മാ​യി മാ​റി.

ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ്, ജ​ർ​മ്മ​നി, നെ​ത​ർ​ലാ​ൻ​ഡ്‌​സ്, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ 50ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് പി​ന്തു​ണ​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പേ​ർ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും യു​എ​ന്നി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ ഓ​ഫീ​സ് അ​റി​യി​ച്ചു.

Latest News

Up